Advertisment

തിരഞ്ഞെടുപ്പു തോൽവിയെച്ചൊല്ലിയുള്ള കൂട്ടത്തല്ല്; തൃശൂർ ഡിഡിസി പിരിച്ചുവിട്ടേക്കും; വി.കെ.ശ്രീകണ്ഠൻ താൽക്കാലിക ഡിസിസി പ്രസിഡന്റ്

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, യുഡിഎഫ് ജില്ലാ കൺവീനർ എം.പി.വിൻസെന്റ് എന്നിവരെ മാറ്റിയേക്കും. കേന്ദ്ര, സംസ്ഥാന നേതാക്കൾ കർശന നടപടിക്കൊരുങ്ങുകയാണ്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
vk sreekantan.jpg

തൃശൂർ: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരൻ്റെ തോല്‍വിയെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ നടപടിയെടുത്ത് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സെൻ്റിനെയും ചുമതലകളില്‍ നിന്നും നീക്കും. പാലക്കാട്ടെ നിയുക്ത എംപി വി.കെ.ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി.

Advertisment

തമ്മിലടി രൂക്ഷമായതിനെ തുടർന്നാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി പാലക്കാട്ടെ നേതാവിന് ഡിസിസി ചുമതല നൽകിയത്.

Advertisment