തൃശൂര്‍: പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനായി തിരച്ചില്‍. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയ വീട്ടിൽ വേണു മകൻ ഹരികൃഷ്ണൻ (20) എന്ന യുവാവാണ് കരുവന്നൂർ പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതിന് ശേഷമാണ് ആത്മഹത്യാശ്രമം. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)