തൃശൂര്‍: തൃശൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഹസൈൻ എന്ന ബാവ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നെടുപുഴയ്ക്കു സമീപമാണ് സംഭവം നടന്നത്. പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാണെന്ന് കരുതുന്നു.
ലോജിസ്റ്റിക് ഡിപ്ലോമ കോഴ്സ് വിദ്യാർഥിയാണ്. ഒഴിവുസമയങ്ങളിൽ വാടകയ്ക്ക് ഓട്ടോ ഓടിച്ചിരുന്നു. പിതാവ്: സലീം. മാതാവ്: നസീമ. സഹോദരങ്ങൾ: ഹുസൈൻ, അസറുദ്ദീൻ, ഷഹ്‌ലാ ബാനു.