Advertisment

കരുവന്നൂര്‍ കള്ളപ്പണക്കേസ്: ബാങ്കിന്റെ രണ്ട് മുന്‍ ഭരണസമിതി  അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ ഇഡി

കള്ളപ്പണ ഇടപാട് ഘട്ടത്തില്‍ 13 അംഗ ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. മുന്‍ മാനേജര്‍ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോണ്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും അപേക്ഷയില്‍ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങളുടെ മൊഴി. 

New Update
1391275-karuvannur-bank-scam.webp

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പുതിയ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു. 

Advertisment

കള്ളപ്പണ ഇടപാട് ഘട്ടത്തില്‍ 13 അംഗ ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. മുന്‍ മാനേജര്‍ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോണ്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും അപേക്ഷയില്‍ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങളുടെ മൊഴി. 

കൂടാതെ കരുവന്നൂര്‍ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബിനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനില്‍, മുന്‍ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. 

സിപിഎമ്മിന്റെ സമാന്തര കമ്മിറ്റിയാണ് ലോണ്‍ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തില്‍ ഭരണ സമിതിക്ക് പങ്കില്ലെന്നുമാണ് മൊഴികള്‍. സി.പി.എം ജില്ലാ സെക്രട്ടറിയായ എം.കെ വര്‍ഗീസിന് ഈമാസം 24 ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

#karuvannor
Advertisment