New Update
/sathyam/media/media_files/iV3qAaMAQ08hOJq9Mylm.jpg)
തൃശൂർ : തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു. വയനാട്ടിൽ നിന്നും 2015 ൽ കൊണ്ടുവന്ന കടുവയാണ് ചത്തത്. പ്രായാധിക്യം മൂലം അവശതയിലായിരുന്ന കടുവ ചികിത്സയിലായിരുന്നു. 25 വയസ്സ് പ്രായമുണ്ട്.
Advertisment
തൃശൂർ മൃഗശാലയിൽ ഇനി ഒരു കടുവ കൂടിയാണ് ഉള്ളത്.
വെറ്ററിനറി സർജൻമാരായ ഡോ. ശ്യാം വേണുഗോപാൽ, ഡോ. ധന്യ എന്നിവരുടെ നേതൃത്വത്തിൽ കടുവയുടെ പോസ്റ്റ്മോർട്ടം നടത്തും.
പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം കഴിഞ്ഞെങ്കിലും തൃശൂർ മൃഗങ്ങളെ പൂർണ്ണമായും അവിടേക്ക് മാറ്റിയിട്ടില്ല.
കഴിഞ്ഞയാഴ്ച സുവോളജിക്കൽ പാർക്കിൽ തെരുവുനായ ആക്രമണത്തിൽ പത്ത് പുള്ളിമാൻ ചത്തത് വിവാദമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us