പൊതുപ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം, പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ഉണ്ടാകാന്‍ പാടില്ല; ഹരിഹരന്റെ പരാമര്‍ശം തെറ്റ്; ഖേദപ്രകടനം നടത്തിയ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍

പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം ഖേദം പ്രകടിപ്പിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുക എന്നത് അനിവാര്യതയാണ്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തൃശ്ശൂര്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
satheesan

തൃശ്ശൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഹരിഹരന്റെ പരാമര്‍ശം തെറ്റാണെന്നും ഖേദപ്രകടനം നടത്തിയ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

Advertisment

പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കണം. പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ താന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം ഖേദം പ്രകടിപ്പിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുക എന്നത് അനിവാര്യതയാണ്.

വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍എംപിയുടെ സമീപനവും ഉചിതമായി. പൊതുപ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Advertisment