വാടാനപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്ത വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സമരം നടത്തി.
ആളൂക്കാരൻ പരിസരത്ത് നിന്ന് പ്രകടനമായെത്തിയായിരുന്നു സമരം. ജില്ല പ്രസിഡണ്ട് എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാഹനം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ദുരുപയോഗിച്ചത് ചട്ട ലംഘനവും അഴിമതിയുമാണെന്ന് സനൗഫൽ പറഞ്ഞു.
പൊതുമുതൽ ദുരുപയോഗം ചെയ്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ വൈ ഹർഷാദ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി എം ഷെരീഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി എം മുഹമ്മദ് സമാൻ, ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി കെ അഹമ്മദ്, ജനറൽ സെക്രട്ടറി എ എ ഷജീർ, രജനി കൃഷ്ണാനന്ദ്, രേഖ അശോകൻ,
താഹിറ സാദിക്ക്, എ സി അബ്ദുറഹ്മാൻ, വി എ നിസാർ, എ എം നിയാസ്, എ എം ഷാജു, ആർ എച്ച് ഹാഷിം, എ എസ് മനാഫ്, എ എ ഷംനാസ്, വി കെ മുഹമ്മദ്, എം എച്ച് ഖാലിദ്, ഹിഷാം എന്നിവർ നേതൃത്വം നൽകി.