അ​ങ്ക​ണ​വാ​ടി​യി​ൽ ക​ട​ന്ന​ൽ കു​ത്തേ​റ്റ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്.. കു​ട്ടി​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​ൾ​പ്പ​ടെ എ​ട്ട് പേ​ർ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു

ഓ​ടി​യ കു​ട്ടി​ക​ളെ പൊ​തി​ഞ്ഞു പി​ടി​ച്ച് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹെ​ൽ​പ്പ​ർ ശോ​ഭ​ന​യെ ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ചു.

New Update
WASP

തൃ​ശൂ​ർ: അ​ങ്ക​ണ​വാ​ടി​യി​ൽ ക​ട​ന്ന​ൽ കു​ത്തേ​റ്റ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. വ​ട​ക്കാ​ഞ്ചേ​രി പു​തു​രു​ത്തി മ​ഹി​ളാ സ​മാ​ജം 166 -ാം ന​മ്പ​ർ അം​ഗ​ന​വാ​ടി​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12:30 യോ​ടെ​യാ​ണ് സം​ഭ​വം.

Advertisment

സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​ൾ​പ്പ​ടെ എ​ട്ട് പേ​ർ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു.

ക​ട​ന്ന​ൽ കു​ത്തേ​റ്റ അ​ഞ്ച് കു​ട്ടി​ക​ൾ, അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ പു​തു​രു​ത്തി സ്വ​ദേ​ശി​നി പാ​മ്പും കാ​വി​ൽ വീ​ട്ടി​ൽ ശോ​ഭ​ന(56), പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ശാ​വ​ർ​ക്ക​ർ ബോ​ബി വ​ർ​ഗീ​സ് (55) , ജോ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത് (70) എ​ന്നി​വ​രെ നാ​ട്ടു​കാ​ർ തൃ​ശൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ സ​മ​യം ഏ​ഴ് കു​ട്ടി​ക​ളാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി​യ കു​ട്ടി​ക​ളെ പൊ​തി​ഞ്ഞു പി​ടി​ച്ച് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹെ​ൽ​പ്പ​ർ ശോ​ഭ​ന​യെ ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ചു. 

റോ​ഡി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങി​യ ഇ​വ​ർ സ​മീ​പ​ത്തെ കാ​ന​യി​ൽ വീ​ണു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രി​ൽ ചി​ല​ർ​ക്കും ക​ട​ന്ന​ൽ കു​ത്തേ​റ്റു.

Advertisment