വയനാട്ടിൽ പിക്കപ്പ് വാൻ ഫുട്പാത്തിലേക്ക് ഇടിച്ച് കയറി അപകടം. മൂന്ന് പേർ ആശുപത്രിയിൽ

New Update
G

കൽപ്പറ്റ: വയനാട്ടിൽ പിക്കപ്പ് വാൻ ഫുട്പാത്തിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. ഇന്ന് വൈകുന്നേരം 5.30 തോടെ പനമരം ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്.

Advertisment

പിക്കപ്പ് വാൻ റോഡരികിലൂടെ നടന്ന് പോയ ഒരാളെ ഇടിച്ച് തെറിപ്പിച്ചു.

അപകടത്തിൽ പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പനമരത്ത് നിന്നും ഇരുട്ടിയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ ആണ് ഇടിച്ചത്.