ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/Bt9VgMCZ5oIYxkdjySoS.jpg)
കല്‍പ്പറ്റ: തിരുനെല്ലി അപ്പപാറയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്റെ ജോലിയെടുക്കുന്ന കരാര്‍ തൊളിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Advertisment
അസം സ്വദേശി ജമാല്‍(36) ആണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഏഴരയോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് അസം സ്വദേശികളും ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് മലയാളികളും വാഹനത്തിലുണ്ടായിരുന്നു.