വയനാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്

New Update
G

കല്പറ്റ: വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 9 കാർ യാത്രികർക്ക് പരിക്ക്. കാർ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Advertisment

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജൻസണും പരിക്കേറ്റു. ജെൻസണെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment