New Update
/sathyam/media/media_files/vRlgKPcYI3dRTzgr9EiN.jpg)
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടിയുമായി വൈസ് ചാന്‍സലര്‍.
Advertisment
ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥിനെയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരുടെയും വിശദീകരണം വിസി പി സി ശശീന്ദ്രന്‍ തള്ളിയിരുന്നു.
ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിശദീകരണം നല്‍കിയത്. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എം കെ നാരായണന്റെ വിശദീകരണം.