വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥരായി തീര്‍ന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കും : അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

പാലക്കാട് ആസ്ഥാനമുള്ള അഹല്യ ക്യാമ്പസിലെ അഹല്യ ചില്‍ഡ്രന്‍സ് വില്ലേജിലാണ് കുട്ടികളുടെ അതിജീവനത്തിന് സൗകര്യം ഒരുക്കുക. സൗജന്യ താമസം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ നല്‍കും.

New Update
ahalya childrens

പാലക്കാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ശൃംഖല അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്. അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി ചേര്‍ന്ന് വയനാട്ടിലെ ദുരന്തമുഖത്ത് അനാഥരായി തീര്‍ന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കുമെന്നാണ് അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രഖ്യാപനം.

Advertisment

പാലക്കാട് ആസ്ഥാനമുള്ള അഹല്യ ക്യാമ്പസിലെ അഹല്യ ചില്‍ഡ്രന്‍സ് വില്ലേജിലാണ് കുട്ടികളുടെ അതിജീവനത്തിന് സൗകര്യം ഒരുക്കുക. സൗജന്യ താമസം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ നല്‍കും. അഹല്യ സിബിഎസ്ഇ സ്‌കൂളില്‍ തുടര്‍ വിദ്യാഭ്യാസത്തിനും ഉപരിപഠനത്തിനായി അഹല്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തികച്ചും സൗജന്യമായി സൗകര്യമൊരുക്കുമെന്ന് ആശുപത്രി എംഡി ശ്രിയ ഗോപാല്‍ അറിയിച്ചു.

 ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ ഇപ്പോഴത്തെ രക്ഷാധികാരികള്‍ക്ക് അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി ബന്ധപ്പെടാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. 9544000122 എന്ന ഫോണ്‍ നമ്പറില്‍ എംഎസ് ശരതിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

Advertisment