New Update
/sathyam/media/media_files/BD1C3FHogOs7pD0DKDnx.jpg)
പുൽപ്പള്ളി: പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യത്തോടെ വഴിതിരിച്ചു വിടരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രൻ. സംഘർഷത്തിലേക്ക് വഴിമാറരുത്. അക്രമ സമരം ഒന്നിനും പരിഹാരമല്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാജി ആവശ്യപ്പെടുന്നത്.
Advertisment
പ്രശ്നപരിഹാരത്തിന് എല്ലാവരും ശ്രമിക്കണം. ജനങ്ങൾ സർക്കാരുമായി സഹകരിക്കണം, ഇല്ലെങ്കിൽ പ്രശ്നപരിഹാരം കാണാൻ കഴിയില്ല. മന്ത്രിമാരുടെ സംഘം 20ന് പ്രദേശത്തെത്തി വിഷയം ചർച്ച ചെയ്യുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.