New Update
/sathyam/media/media_files/2Zd1WAJctg5pw9DAZlZp.jpg)
കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തിന് നേര്‍ക്ക് കരിങ്കൊടി പ്രതിഷേധം. ബത്തേരിയില്‍ സര്‍വകക്ഷിയോഗത്തിന് മന്ത്രിമാര്‍ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്.
Advertisment
മൂന്നു മരണമുണ്ടായിട്ടും ജില്ലയില്‍ എത്താതിരുന്ന വനംമന്ത്രി എകെ ശശീന്ദ്രന് എതിരെയായിരുന്നു കൂടുതല്‍ പ്രതിഷേധം.
എകെ ശശീന്ദ്രാ മൂരാച്ചി... നാടു ഭരിക്കാനറിയില്ലെങ്കില്‍ രാജിവെച്ച് പോടാ പുല്ലേ... പോ പുല്ലേ പോടാ പുല്ലേ ശശീന്ദ്രാ... എന്നിങ്ങനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.
പൊലീസുകാരെത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു നീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കടുത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.