New Update
/sathyam/media/media_files/VFMFSB1ofy2AqnG0by64.jpg)
കൽപ്പറ്റ: അമ്പലവയൽ ആയിരംകൊല്ലിയിൽ നിന്നു ആടുകളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ മറ്റൊരാളേയും അറസ്റ്റ് ചെയ്തിരുന്നു. അമ്പലവയൽ വികാസ് കോളനിയിൽ അച്ചു അഷ്റഫ് എന്നയാളാണ് ഇപ്പോൾ പിടിയിലായത്.
Advertisment
അമ്പലവയൽ പൊലീസ് ഇയാളെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ആയിരംകൊല്ലി സ്വദേശിയായ സ്വാലിഹിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കാറിലെത്തി ആടുകളെ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു ഇവർ.