കൽപ്പറ്റ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ അതിസാഹസികമായി പിടികൂടി മേപ്പാടി പൊലീസ്. ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേൽ വീട്ടിൽ അഖിൽ ജോയ്ആണ് പിടിയിലായത്.
ഇയാൾ കൊലപാതകം, പോക്സോ, കവർച്ചാ കേസ് തുടങ്ങി കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പൊലീസിനെ കണ്ട് ചിത്രഗിരിയിലെ കാപ്പിത്തോട്ടത്തിലൂടെ ഓടിയ അഖിലിനെ അതിസാഹസികമായി പിടികൂടുകയായിരുന്നു. കൊടും കുറ്റവാളിയായ അഖിൽ ഗോസ്റ്റ് അഖിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സംഭവം നടന്നതിനു ശേഷം കർണാടകയിലും തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കാപ്പിത്തോട്ടത്തിനുള്ളിൽ ഷെഡ് ഉണ്ടാക്കി കഴിഞ്ഞു വരുകയായിരുന്നു. ചിത്രഗിരിയിലെ ഇയാളുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.