New Update
/sathyam/media/media_files/SbsWpbJvRuMYsiYphUMA.jpeg)
കല്പറ്റ: തിരുനെല്ലി റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി.
Advertisment
തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം മോവിനെയാണ് (29) തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.