കല്‍പറ്റ: ഭർത്താവിന് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ഭാര്യയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസില്‍ ഡല്‍ഹി സ്വദേശിയെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖിയെ (34) യാണ് ഡല്‍ഹിയിലെത്തി പിടികൂടിയത്.
നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. ഈ കേസിൽ മുഖ്യപ്രതിയായ കണ്ണൂർ തലശ്ശേരി പാരാൽ സ്വദേശിയായ ബദരിയ മൻസിൽ പി.പി. സമീർ(46)നെ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. ഇപ്പോള്‍ പിടിയിലായ അര്‍ഹം സിദ്ദീഖിയും സമീറും ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. അർഹം സിദ്ദിഖിയുടെ അക്കൗണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീർ പണമയപ്പിച്ചത്. l