വയനാട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

New Update
57577

കൽപ്പറ്റ: ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീർ (48)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 17 ന് രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisment

ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.പി ശ്രീഹരിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ റോയ് തോമസ്, വിജയലക്ഷ്മി, ഷൈജു തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജമാലുദ്ദീന്‍,സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ വാജിദ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Advertisment