അസ്മിത വയനാട് ജില്ലാ അത്‍ലറ്റിക്സ് ലീഗ്: പനമരം അത്‍ലെ അക്കാദമി ജേതാക്കള്‍

New Update
panamaram athle academy

വയനാട്: അത്‍ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാതല അസ്മിത അത്‍ലറ്റിക്സ് ലീഗ് എം.കെ ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. 

Advertisment

14 മുതല്‍ 16 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായി അത്‍ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിശ്ചയിച്ച വിവിധ മത്സരങ്ങളാണ് ജില്ലാ അത്‍ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. 

28 പോയിന്റുകള്‍ നേടി പനമരം അത്‍ലെ അക്കാദമി ലീഗിലെ വിജയികളായി. 27 പോയിന്റ് നേടിയ മീനങ്ങാടി അത്‍ലറ്റിക്സ് അക്കാദമി രണ്ടാം സ്ഥാനവും 20 പോയിന്റ് നേടിയ വരാമ്പറ്റ ജി.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. 

വിജയികള്‍ക്കുള്ള ട്രോഫി, അത്‍ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍  സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജിജി അബ്രഹാം വിതരണം ചെയ്തു. 

സി.പി സജി ചങ്ങനാമഠത്തില്‍ അധ്യക്ഷനായ പരിപാടിയില്‍ അസി. എക്സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍, വിമുക്തി മിഷന്‍ വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്കുമാര്‍ അച്ചൂരാനം, സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി വിജയ്, അത്‍ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, സജീഷ് മാത്യു, എ.ഡി ജോണ്‍, ബിജു പീറ്റര്‍, സ്റ്റീഫന്‍ താളൂര്‍, സുനില്‍ പുല്‍പ്പള്ളി, ലൂയിസ് പള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.

Advertisment