കുടുംബശ്രീ വയനാട് ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജിആര്‍സിയുടെയും ആഭിമുഖ്യത്തില്‍ ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

New Update
gender awareness class

വയനാട്: കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

Advertisment

സ്വയം രക്ഷയും ആരോഗ്യ അവബോധവും ഉള്‍ക്കൊള്ളുന്ന പരിശീലനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. അതിക്രമങ്ങള്‍ പ്രതിരോധിക്കല്‍, അതിക്രമങ്ങള്‍ നേരിട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍, സ്വയംരക്ഷയ്ക്ക് അത്യാവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും ആര്‍ത്തവം, ആര്‍ത്തവ ശുചിത്വം എന്നിവ സംബന്ധിച്ച അവബോധം നല്‍കി. 

കൗമാരപ്രായകാര്‍ക്ക് ആവശ്യമായ ആരോഗ്യ അറിവുകള്‍ ശുചിത്വ രീതികള്‍ ക്ലാസില്‍ വിശദീകരിച്ചു.
ജെന്‍ഡര്‍ സ്‌നേഹിത പ്രവര്‍ത്തനങ്ങള്‍, പ്രാധാന്യം വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തിയ പരിശീലന പരിപാടിയില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റലില്‍ സ്‌നേഹിത സ്റ്റിക്കര്‍ പതിപ്പിച്ചു. 

എഫ്.എന്‍.എച്ച്.ഡബ്യു പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് ഉപയോഗത്തിന്റെ അപകടങ്ങളും ശരിയായ ഉപയോഗ ശൈലിയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. 

വിദ്യാര്‍ത്ഥികളില്‍ സുരക്ഷാ ബോധം, ആരോഗ്യ അറിവ്, ജെന്‍ഡര്‍ സൗഹൃദ മനോഭാവം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബബിത, സ്‌നേഹിത സ്റ്റാഫ് ബീന, റിസോര്‍സ് പേഴ്‌സണ്‍ സുജാത എന്നിവര്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി.

Advertisment