കൽപ്പറ്റ: ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഉടൻ ഉയർത്തി റിസർവോയറിൻറെ ജലവിതാനം ക്രമപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.
പ്രളയ ഭീഷണി ഇല്ലാതാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയോടും കെ.എസ്.ഇ. ബി യോടും സമിതി ഇക്കാര്യം ആവശ്യപ്പെട്ടു.
2019ലെ ഭീതിദമായ മിന്നൽ പ്രളയം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഡാമിൻറെ അടിഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെന്നും സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.