New Update
/sathyam/media/media_files/USi2eLwcWJNsE5VVsFma.jpg)
മാനന്തവാടി: ബേലൂർ മഗ്ന ദൗത്യം ദുഷ്ക്കരമെന്ന് വയനാട് നോർത്ത് ഡിഎഫ് ഒ മാർട്ടിൻ ലോവൽ. കേരള അതിർത്തിയിൽ നിന്ന് മൂന്നര കിലോ മീറ്റർ അകത്താണ് ആന ഇപ്പോഴുള്ളത്. കേരളത്തിലേക്ക് വന്നാലെ മയക്കുവെടി വെക്കാൻ കഴിയൂ.
Advertisment
തന്ത്രശാലിയായ ആനയാണ് ബേലൂർ മഗ്നയെന്നും പൊന്തക്കാടുകളിലാണ് ഒളിച്ചിരിക്കുന്നതെന്നും രാത്രികാലങ്ങളിലാണ് കൂടുതൽ സഞ്ചരിക്കുന്നതെന്നും ഡിഎഫ്ഒ പറയുന്നു.
കർണാടക അതിർത്തിയിൽ നിൽക്കുന്നത് സുരക്ഷിതം ആണെന്ന് പറയാനാകില്ല. കേരള അതിർത്തിയിലേക്ക് ആന തിരിച്ചു വരാൻ സാധ്യതയുണ്ട്. ബേലൂർ മഗ്നക്കൊപ്പം ഉണ്ടായിരുന്ന മോഴ ആന ഇപ്പോഴില്ലെന്നും വയനാട് ഡിഎഫ്ഒ മാർട്ടിൻ വ്യക്തമാക്കി.
സഞ്ചരിക്കുന്ന സമയത്ത് വേഗത്തിൽ സഞ്ചരിക്കും. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. നൈറ്റ് പട്രോളിങ് നടത്തുന്നുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.