വയനാട്ടില്‍ അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം; കുട്ടികൾക്ക് പരുക്ക്

New Update
attack

വയനാട്: കല്ലൂരില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂര്‍ 67ല്‍ വെച്ച് കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

Advertisment

പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.ആരുടേയും പരുക്ക് ഗുരുതരമല്ല.

Advertisment