New Update
/sathyam/media/media_files/kcn0XseyK4WDkY4s0jIj.jpeg)
കല്പറ്റ : വയനാട് പുൽപ്പള്ളിയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നാളെ പുൽപ്പള്ളി മേഖലയിലെ സ്വകാര്യ ബസുകളിലെ തൊഴിലാളികൾ പണിമുടക്ക് നടത്തും.
Advertisment
പുൽപ്പള്ളി-ബത്തേരി-പെരിക്കല്ലൂർ റൂട്ടിലെ ഒരേ ബസിൽ 7 വർഷമായി ഡ്രൈവറായി ജോലി ചെയ്തയാൾക്ക് ജോലി നിഷേധിച്ചതോടെയാണ് സമരം.
ബസ് മുതലാളിമാരുടെ ഈ സമീപനത്തിനെതിരെയാണ് പ്രതിഷേധം. പ്രശ്നപരിഹാരം ആയില്ലെങ്കിൽ 18 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.