New Update
/sathyam/media/media_files/2025/09/15/teacher-death-2025-09-15-15-13-17.jpg)
കണ്ണൂർ∙ കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അധ്യാപികയും വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
Advertisment
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീനിത മരണത്തിന് കീഴടങ്ങിയത്. ജിജിലേഷിന്റെയും കുട്ടികളുടേയും പരുക്ക് ഗുരുതരമല്ല.