വയനാട്ടില്‍ കടുവ പശുവിനെ കൊന്നു; ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കി നാട്ടുകാര്‍; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

New Update
cowUntitled

കല്‍പ്പറ്റ: വയനാട്ടില്‍ കടുവ പശുവിനെ കൊലപ്പെടുത്തി. കോണിച്ചിറയില്‍ ഇന്നലെ രാത്രിയാണ് കടുവ പശുവിനെ കടിച്ചുകൊന്നത്. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസ്ഥയാണ്.

Advertisment

ചര്‍ച്ചയല്ല പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടകാരുടെ ആവശ്യം. കടുവ കൊന്ന പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കിയാണ് നാട്ടുകാരുടെ പ്രതിഷേധം.

വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 20ാം തീയതിയാണ് യോഗം.

റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരും വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു. ചെമ്പ്ര, കുറുവ ദ്വീപ് എന്നീ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് താത്കാലികമായി അടച്ചത്.കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായാണ് പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

അയിരക്കണിക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. വാഹനത്തിന്റെ റൂഫ് വലിച്ചുകീറുകയും അതിന് മുകളില്‍ റീത്ത് വയ്ക്കുകയും ചെയ്തു.

Advertisment