കൽപ്പറ്റ: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപെട്ട് ദാരുണാന്ത്യം. മടക്കിമലയിൽ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കിമല പരേതനായ സുവർണ ജെയിനിന്റെയും പ്രമീളയുടേയും മകൻ തനോജ് കുമാർ (46) ആണ് മരിച്ചത്.
വേലിക്കല്ലുകൾ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരിവെച്ചിരുന്ന കോൺക്രീറ്റു കാലുകൾ ദേഹത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്നും വേലി കാലുകള്‍ക്കും ഇടയിൽപെട്ട് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.