ഗൂഡല്ലൂർ: കനത്ത മഴയെ തുടർന്ന് നീലഗിരി ഗൂഡല്ലൂരിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാന ഒഴുകിപ്പോയി. കുറച്ചു ദൂരം ഒലിച്ചു പോയ കാട്ടാന സ്വയം കരയിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.
കേരള തമിഴ്നാട് അതിർത്തി ഭാഗങ്ങളിലെ സ്ഥിരമായി ആനകൾ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും എത്തുന്ന ആനത്താരയുള്ള ഭാഗത്താണ് വെള്ളം കയറിയത്.
15 ഓളം ആനകൾ വനത്തിലേക്ക് കയറി പോകുമ്പോൾ മുന്നിലുണ്ടായിരുന്ന ആനയാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട ആന പരിക്കുകളില്ലാതെ കാടു കയറിപ്പോയി.