/sathyam/media/media_files/WQuG0vWrcIjoX9EWoDGz.jpg)
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാനക്കൂട്ടത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച സഞ്ചാരികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഒരാള്‍ ആനയുടെ കാലുകള്‍ക്കും തുമ്പിക്കൈയ്ക്കുമിടയില്‍ പെട്ടെങ്കിലും ഉരുണ്ടുമാറിയത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
എതിര്‍ദിശയില്‍ നിന്നു വന്ന ലോറി കണ്ട് ആന കാട്ടിലേക്കു തിരിച്ചുകയറിയതോടെയാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്. സംഭവം നടക്കവേ അതുവഴിയെത്തിയ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ബുധനാഴ്ച രാവിലെ 11 മണിയോടെ ബത്തേരി- മൈസൂരു- കൊല്ലെഗല്‍ ദേശീയപാത 766ല്‍ സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി കര്‍ണാടക ബന്ദിപ്പൂര്‍ വനമേഖലയിലെ അബ്ബളയിലാണ് സംഭവം.
വനപാതയില്‍ കാര്‍ നിര്‍ത്തി കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച സഞ്ചാരികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബത്തേരി– ബന്ദിപ്പൂർ– മസിനഗുഡി വഴി ഊട്ടിയിലേക്കു പോവുകയായിരുന്ന മറ്റൊരു കാറിൽ ഉണ്ടായിരുന്ന കുടുംബമാണ് ദൃശ്യങ്ങൾ പകർത്തിയത്.
മസിനഗുഡി വഴി ഊട്ടിയിൽ പോയതാ.... ഭാഗ്യത്തിന് രക്ഷപെട്ടു
Posted by Abhilaash Chandran on Thursday, February 1, 2024