Advertisment

പേടിച്ചോടി വീട്ടിൽ കയറി, ആന പിന്നാലെയെത്തി; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

New Update
elephantwayanadd

വയനാട്; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പടമലയിൽ വച്ചാണ് കാട്ടാന ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്.

Advertisment

ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജി എന്ന അജീഷ് കുമാറാണ് കൊല്ലപ്പെട്ടത്. രാവിലെ പുല്ലരിയാൻ പോയതായിരുന്നു അജീഷ്. ഈ സമയം അജീഷ് കാട്ടാനയ്ക്കു മുന്നിൽപ്പടുകയായിരുന്നു.

മുന്നിൽ വന്നുപെട്ട ആനയെ കണ്ട് അജീഷ് സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. അജീഷിനെ ആന ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.  കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നോർത്ത് - സൗത്ത് വയനാട് വനം ഡിവിഷനുകൾ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ.

ഇവിടെയാണ് ആന ആക്രമണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

അതേസമയം അജീഷിൻ്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ പ്രതിഷേധം നടത്തുകയാണ്.

ആനയെ വെടിവച്ച് കൊല്ലണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്ന് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റാൻ പോലും പ്രതിഷേധക്കാർ അനുവദിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ. 

Advertisment