കോഴിക്കോട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സിഗ്നല്‍ ലഭിക്കുന്നതില്‍ മൂന്ന് മണിക്കൂര്‍ നേരം ഗാപ്പ് ഉണ്ടായിരുന്നു. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയാണ്. നിരീക്ഷണത്തിന് നിലവില്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ ഇല്ലെന്നും പ്രോട്ടോകോള്‍ വേണമെന്നും മന്ത്രി പറഞ്ഞു
വയനാട്ടിലേക്ക് പോകേണ്ട സാഹചര്യുമുണ്ടായാല്‍ അങ്ങോട്ട് പോകും. എല്ലാവരും വനം വകുപ്പിനെതിരെയാണ് രംഗത്തുവരുന്നത്. കോടതിയും ജനവും വനംവകുപ്പിനെ വിമര്‍ശിക്കുന്നു. ഇത് ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.