Advertisment

വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി; മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

New Update
elephantwayanadd

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി എകെ ശശീന്ദ്രന്‍. മാനന്തവാടി നഗരസഭയിലെ കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടൻകൊല്ലി മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Advertisment

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം ചേരുമെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതായും പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

വന്യജീവികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയരായി അവിടത്തെ മനുഷ്യര്‍ കൊല്ലപ്പെടുകയും കൃഷി നശിക്കകുയം ചെയ്തു കൊണ്ടിരിക്കുകയാണ്.

വനം വകുപ്പ് സാധ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് വസ്തുതതയാണ്. ഈ പശ്ചാത്തലത്തില്‍ കുടുതല്‍ നടപടി സ്വീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

Advertisment