വാടകവീട്ടില്‍ നിന്ന് പിടികൂടിയത് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍; കാസര്‍കോട്ടെ കള്ളനോട്ട് കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ വയനാട്ടില്‍ പിടിയില്‍

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ഇവരെ ബത്തേരി പൊലീസ് അമ്പലത്തറ പൊലീസിന് വിട്ടുനല്‍കും.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
fake currency case accused arrested

സുൽത്താൻ ബത്തേരി: കാസർകോട്ടെ വാടകവീട്ടില്‍ നിന്നും 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ ഒളിവില്‍ പോയ പ്രതികള്‍ വയനാട്ടില്‍ പിടിയിൽ. കാസർകോട് സ്വദേശികളായ അബ്ദുൾ റസാഖ്(51), സുലൈമാൻ(51) എന്നിവരെയാണ് സുൽത്താൻ ബത്തേരി പൊലീസ് പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും പിടികൂടിയത്.

Advertisment

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ഇവരെ ബത്തേരി പൊലീസ് അമ്പലത്തറ പൊലീസിന് വിട്ടുനല്‍കും.

Advertisment