Advertisment

വയനാട്‌ മീനങ്ങാടിയിൽ പുഴയിൽ കാണാതായ ക൪ഷകന്റെ മൃതദേഹം കണ്ടെത്തി

മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹമാണ്‌ പുഴയിൽ നിന്ന് കണ്ടെടുത്തത്‌.

New Update
wayanad-farmur.gif

വയനാട്‌; മീനങ്ങാടിയിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹമാണ്‌ പുഴയിൽ നിന്ന് കണ്ടെടുത്തത്‌.പുല്ലരിയാൻ പോയ കർഷകനെ മുതല പിടിച്ച്‌ പുഴയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയതായി സംശയമുയർന്നിരുന്നു.

Advertisment

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം നടന്നത്. വീടിന് പിന്‍വശത്തായി കുറച്ച് മാറിയാണ് സുരേന്ദ്രന്‍ പുല്ലരിയാന്‍ പോയത്. ഏറെ സമയമായിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തുകയായിരുന്നു. പുല്ലരിഞ്ഞുവെച്ചതിന് സമീപം വലിച്ചിഴച്ച പാടുകള്‍ കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സുരേന്ദ്രന്റെ ഷൂസും തോര്‍ത്തും പുഴയ്ക്കരികിലുണ്ടായിരുന്നു.

അഗ്‌നിരക്ഷാസേന, പൊലീസ്, എന്‍ഡിആര്‍എഫ്, പള്‍സ് എമര്‍ജന്‍സി ടീം, തുര്‍ക്കി ജീവന്‍ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. കാരാപ്പുഴ അണക്കട്ടില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് നിര്‍ത്തിവെച്ചശേഷമാണ് ഇന്നലെ ഇയാൾക്കായി തിരച്ചിലാരംഭിച്ചിരുന്നത്.

 

 

farmer
Advertisment