നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കി; പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ

നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

New Update
vappa son pocso

മേപ്പാടി: പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69) മകൻ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

Advertisment

ഇരുവർക്കുമെതിരേ ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമനം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേപ്പാടി പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്. ബി.കെ. സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.കെ. വിപിൻ, ഹഫ്‌സ്, ഷമീർ, ഷബീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

WAYANAD
Advertisment