ഒആര്‍ കേളു അത്ര ജൂനിയറായ ഒരാളല്ല; അദ്ദേഹം മന്ത്രിയാകുമ്പോള്‍ കെ രാധാകൃഷ്ണന് എന്തെല്ലാം വകുപ്പുകളിലാണോ ചുമതലയുണ്ടായിരുന്നത് അതെല്ലാം നല്‍കണമായിരുന്നു; കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് എം ഗീതാനന്ദന്‍

ദേവസ്വം വകുപ്പ് എടുത്തുമാറ്റിയത് ശരിയായില്ലെന്ന് മാത്രമല്ല, അതിനകത്ത് ഒരു സവര്‍ണ പ്രീണനമുണ്ടോയെന്ന് സംശയിക്കാവുന്നതാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
or kelu Untitledkalla.jpg

കല്‍പ്പറ്റ: സംസ്ഥാനത്ത് ആദ്യമായാണ് ഇടതുമുന്നണി സര്‍ക്കാരില്‍ ഒരാള്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് മന്ത്രിയാകുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. നിയുക്ത മന്ത്രി ഒആര്‍ കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

Advertisment

ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് മോശപ്പെട്ട സന്ദേശം നല്‍കും. തെറ്റുതിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍ക്കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഇടതുമുന്നണി സര്‍ക്കാരില്‍ ഒരാള്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് മന്ത്രിയാകുന്നതെന്ന് ഗീതാനന്ദന്‍ പറഞ്ഞു. വനിതകള്‍ ഇല്ലാത്ത പ്രത്യേകസാഹചര്യത്തിലാണ് യുഡിഎഫ് ജയലക്ഷ്മിയെ മന്ത്രിയാക്കിയത്.

ഒആര്‍ കേളു അത്ര ജൂനിയറായ ഒരാളല്ല. അദ്ദേഹം മന്ത്രിയാകുമ്പോള്‍ നിലവില്‍ മുന്‍മന്ത്രി കെ രാധാകൃഷ്ണന് എന്തെല്ലാം വകുപ്പുകളിലാണോ ചുമതലയുണ്ടായിരുന്നത് അതെല്ലാം നല്‍കണമായിരുന്നു.

ദേവസ്വം വകുപ്പ് എടുത്തുമാറ്റിയത് ശരിയായില്ലെന്ന് മാത്രമല്ല, അതിനകത്ത് ഒരു സവര്‍ണ പ്രീണനമുണ്ടോയെന്ന് സംശയിക്കാവുന്നതാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

Advertisment