സ്കൂളിൽ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂൾ ബസ്സിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു

New Update
immanuvelUntitled00

കൽപ്പറ്റ: സ്കൂളിൽ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവിൽ പുലവേലിൽ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്.

Advertisment

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു മുന്നിലാണ് അപകടമുണ്ടായത്. ഇമ്മാനുവലിന്റെ ഇരട്ടസഹോദരി എറിക്ക സ്കൂളിൽനിന്ന്‌ എത്തിയപ്പോഴായിരുന്നു അപകടം. എറിക്ക വരുന്നതുകണ്ട് സ്കൂൾ ബസ്സിന് അടുത്തേക്ക് ഇമ്മാനുവൽ ഓടുകയായിരുന്നു.

കുട്ടി വന്നതറിയാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടിസം ബാധിതനായ ഇമ്മാനുവൽ കണിയാമ്പറ്റ ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി. വിദ്യാർഥിയാണ്. എയ്ഞ്ചൽ ട്രീസ, ആൽവിൻ ജോസ് എന്നിവർ മറ്റ് സഹോദരങ്ങളാണ്.

Advertisment