കല്‍പ്പറ്റ: ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരിഹാസ്യമായ നിലപാടാണ് ഇന്‍ഡ്യ മുന്നണിയുടേത്.
രാഹുല്‍ ഗാന്ധി എപ്പോഴും മതേതരത്വ നിലപാട് പറയുന്ന ആളാണ്. വയനാട് മണ്ഡലത്തില്‍ ആറ് ലക്ഷത്തിലധികം രാമ ഭക്തരുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ അയോധ്യ സന്ദര്‍ശിക്കുമോ. എല്ലാ ക്ഷേത്രങ്ങളിലും പോകുന്ന രാഹുല്‍ എന്ത് കൊണ്ട് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുസ്ലിം ലീഗും എസ്ഡിപിഐയുമാണ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരകര്‍. രാഹുല്‍ ഗാന്ധിയുടെ മതനിരപേക്ഷ നിലപാട് ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡി കേസെടുത്ത നിലപാടിനെതിരെ രാഹുല്‍ഗാന്ധി റാലി നടത്തുമോ.
കരുവന്നൂര്‍ മാതൃകയിലുള്ള കൊള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സഹകരണ ബാങ്കുകളിലും നടക്കുന്നുണ്ട്. വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയായി നാലാം തിയതി പത്രിക സമര്‍പ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.