പഞ്ചാരക്കൊല്ലിയ്ക്ക് പുറമെ വയനാട് വൈത്തിരിയിലും കടുവയുടെ സാനിധ്യം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ പലതവണ കടുവയെ കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാത്രിയോടെ കടുവ റോഡ് മുറിച്ചു കടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.

New Update
 tiger2

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയ്ക്ക് പുറമെ വയനാട് വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ. അറമല ഭാഗത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അതിനിടെ, ആർആർടി ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. 

Advertisment

കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ പലതവണ കടുവയെ കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാത്രിയോടെ കടുവ റോഡ് മുറിച്ചു കടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിടികൂടണമെന്നും അല്ലെങ്കിൽ വെടിവെച്ച് കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നും നാട്ടുകാർ വ്യക്തമാക്കി. 

Advertisment