കനത്ത മഴ തുടരുന്നു. ബാണസുരസാഗർ ഡാമിലെ ഷട്ടർ 30 സെന്‍റീ മീറ്റർ ഉയർത്തി.പ്രദേശ വാസികൾക്ക് ജാഗ്രത നിർദ്ദേശം

കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

New Update
Banasura dam

കൽപ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാവിലെ 10 മുതൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തി.
 
എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഷട്ടർ 15 സെന്‍റീ മീറ്റർ തുറന്നിരുന്നു. 

Advertisment

സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത് കൂട്ടുമെന്നാണ് എക്സിക്യൂട്ടീവ് എൻജിനീയ വ്യക്തമാക്കിയത്.

കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Advertisment