കല്പറ്റ: കനത്ത മഴയിൽ വയനാട് കൽപ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്റെ മുൻഭാഗവും മേൽക്കൂരയും ഉൾപ്പെടെയാണ് റോഡിലേക്ക് തകർന്ന് വീണത്.
തിരക്കേറിയ സമയത്താണ് കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണത്. അപകടത്തിൽ ആളപായമില്ല. കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിലേക്കാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. ഇതേതുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.