New Update

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ വയനാട് കുറുവ ദ്വീപില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത് എങ്ങനെയാണെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനും സര്‍ക്കാരിന് നിര്‍ദേശം നല്കി.
Advertisment
വയനാട്ടിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലില്‍ പോളിനെ ആന ചവിട്ടിക്കൊന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
രണ്ട് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇക്കോടൂറിസത്തിന്റെ ഭാഗമായി കുറുവ ദ്വീപില്‍ നടക്കുന്നത്.