New Update
/sathyam/media/media_files/2025/05/21/ycLmJkvFt63r7jMQYX8F.jpg)
സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ കൂട് വെക്കാന്‍ തീരുമാനം.
Advertisment
ബത്തേരി കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുവിന്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ 3.45ഓടെ വീണ്ടും പുലി എത്തിയത്. വീട്ടില്‍ സ്ഥാപിച്ച കൂട്ടില്‍ നിന്ന് കോഴികളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയും പുലി എത്തി കോഴികളെ പിടിക്കാന്‍ ശ്രമിച്ചിരുന്നു. ബത്തേരി നഗരസഭ കൗണ്‍സിലര്‍മാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് ഉപരോധിച്ചതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
കൂട് സ്ഥാപിക്കുക മാത്രമല്ല പുലിയെ പിടികൂടുകയാണ് വേണ്ടതെന്നു നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് പറഞ്ഞു.