/sathyam/media/media_files/2024/11/06/nyixIqwKTUlxcjhpg5c7.jpg)
വയനാട്: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന 20 വീടുകളുടെ ശിലാ സ്ഥാപനം നാളെ (ബുധൻ) കല്പറ്റയിൽ നടക്കും.
കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ തുടക്കം കുറിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത് നിർവഹിക്കും.
ശിലാസ്ഥാപന പരിപാടിയിൽ എറണാകുളം ജില്ലയിലെ വിവിധ മഹല്ല് ഇമാമീങ്ങളും, വിവിധ ജമാഅത്ത് ഭാരവാഹികളും പങ്കെടുക്കും.
തുടർന്ന് മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്യും.
അബ്ദുൽ ലത്തീഫ് അഹ്സനി കല്പറ്റ, അൻസാരി കൊല്ലം, മഹല്ല് കൂട്ടായ്മ രക്ഷാധികാരി വി.എച്ച് അലിയാർ ഖാസിമി, വർക്കിംഗ് ചെയർമാൻ ഷരീഫ് പുത്തൻപുര, ജനറൽ സെക്രട്ടറി സി.കെ.അമീർ, ട്രഷറർ സി.വൈ. മീരാൻ, സ്റ്റേറ്റ് കോർഡിനേറ്റർ ടി.എ.മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിക്കും.