മരത്തിന് മുകളില്‍ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാന്‍ കഴിയുമോ? ആനയെ ട്രാക്ക് ചെയ്തു; കുങ്കികള്‍ കാട്ടിലേക്ക്

New Update
wqwqwfeb122

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ ആളെക്കൊല്ലി മോഴയാനയെ വനംവകുപ്പ് ട്രാക്ക് ചെയ്തു. ബേലൂര്‍ മഖ്ന എന്ന ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തില്‍ തന്നെയുണ്ടെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

Advertisment

സാഹചര്യം അനുകൂലമായാല്‍ മയക്കുവെടി വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നലെ 13 ടീമുകളാണ് ആനയെ നിരീക്ഷിച്ച് നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആന പുറത്തേക്ക് ഇറങ്ങുന്നത് തടയാന്‍ കഴിഞ്ഞു.

പൊലീസും സ്ഥലത്തുണ്ട്. ആനയെ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ട്രാക്കിങ് ടീം വനത്തിലുണ്ട്. മരത്തിന് മുകളില്‍ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാന്‍ കഴിയുമോയെന്നും ശ്രമിക്കുന്നുണ്ട്.

Advertisment