പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍

അബ്കാരി ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

New Update
arrack wayanad

മാനന്തവാടി: പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ എക്‌സൈസ് പിടിയിൽ. മാനന്തവാടി ചെറുകാട്ടൂര്‍ കൊയിലേരി കൊട്ടാംതടത്തില്‍ വീട്ടില്‍ കുട്ടന്‍ (43) എന്നയാളെയാണ് കൊയിലേരി ഭാഗത്ത് നിന്നും മാനന്തവാടി എക്സൈസ് പിടികൂടിയത്. അബ്കാരി ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment

റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ടി. യേശുദാസന്‍, ഗ്രേഡ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ടി.കെ രാമചന്ദ്രന്‍, കെ. ചന്തു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.ഒ. അജ്ഞു ലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എക്സൈസും പോലീസും പ്രദേശത്തെ മറ്റു ലഹരി ഇടപാടുകാരെയും നിരീക്ഷിച്ചു വരികയാണ്.

WAYANAD
Advertisment