/sathyam/media/media_files/2025/01/29/lteMMWWRvBwKKAAxEfW8.jpg)
മാനന്തവാടി: നാട് ചുറ്റിക്കറങ്ങിയ കാട്ടുപോത്തിനെ തിരികെ കാട് കയറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മണിക്കൂറുകൾ നീണ്ട തീവ്ര പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ തിരികെ കാട് കയറ്റിയത്.
സേട്ടുക്കുന്ന് വനമേഖലയിലേക്കാണ് കാട്ടുപോത്തിനെ തിരികെ കയറ്റിയത്. ഉച്ചയോടെയാണ് സേട്ടുക്കുന്ന് വനമേഖലയിലേക്ക് തുരത്തിയത്.
ചെന്നലോട് ശാന്തിനഗർ ഭാഗത്താണ് ഇന്ന് പുലർച്ചെ കാട്ടുപോത്തിനെ കണ്ടത്. മന്ദംകാപ്പിലും തുടർന്ന് രാവിലെ എച്ച്എസ് റോഡിലുമെത്തി.
ഇവിടെനിന്ന് കോട്ടക്കുന്ന് ഭാഗത്തെ ജനവാസ മേഖലയിലെത്തി. പ്രദേശവാസികളും വനപാലകരും പിന്നാലെ കൂടിയപ്പോൾ കാവുമന്ദം ഭാഗത്തേക്ക് കാട്ടുപോത്ത് നീങ്ങി. പുഴക്കൽ, കാലിക്കുനി വഴി പൊഴുതന പഞ്ചായത്തിലെ ഇടിയംവയലിലേക്കെത്തി.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഓടിച്ച കാട്ടുപോത്ത് പ്രധാന റോഡിലൂടെ നടന്നുനീങ്ങാൻ തുടങ്ങി. ഇരുപഞ്ചായത്തിൽനിന്നും കാട്ടുപോത്തെത്തിയ പ്രദേശത്തെ നാട്ടുകാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. ഉച്ചയോടെയാണ് സേട്ടുക്കുന്ന് വനമേഖലയിലേക്ക് തുരത്തിയത്.
കഴിഞ്ഞ ആഴ്ച മുതലാണ് കാട്ടുപോത്ത് വയനാട്ടിലെ വിവിദ പ്രദേശങ്ങളിലൂടെ പര്യേടനം തുടങ്ങിയത്. കോട്ടവയൽ, എടപ്പെട്ടി, പൂവനാരിക്കുന്ന്, മടക്കിമല തുടങ്ങി വിവധ പ്രദേശങ്ങളിലൂടെ കാട്ടുപോത്ത് യാത്ര ചെയ്തു. കാട്ടു പോത്ത് മൂലം കൃഷികൾക്കോ വീടിനോ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല.