സിദ്ധാര്‍ത്ഥിന്റെ മരണം: കണ്ണൂര്‍ ഡിഐജി ഓഫീസിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

New Update
msfUntitled787

വയനാട്: പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലാ ക്യാമ്പസില്‍ സിദ്ധാര്‍ത്ഥ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിഐജി ഓഫീസിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. 

Advertisment

പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തി റോഡില്‍ കുത്തിയിരുന്നു സമരം ചെയ്ത പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാരായ മുഴുവന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

Advertisment